ഇറാഖ്: ഫല്ലൂജ നഗരം തിരിച്ചുപിടിക്കാന്‍ സൈന്യം പോരാട്ടം തുടങ്ങി

Posted on: January 7, 2014 7:25 am | Last updated: January 8, 2014 at 12:14 am

iraqഫലൂജ: ഇറാഖില്‍ അല്‍ഖയ്ദ തീവ്രവാദികള്‍ പിടിച്ചടക്കിയ ഫല്ലൂജ നഗരം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സൈന്യം നഗരം വളഞ്ഞു. ഭീകരരെ തുരത്താന്‍ വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സൈന്യം കടുത്ത നടപടികളിലേക്ക് നീങ്ങിയത്. സുന്നി ഭൂരിപക്ഷ മേഖയാണ് ഫല്ലൂജ. തീവ്രവാദികള്‍ക്കെതിരെയുള്ള നടപടിക്ക് ജനങ്ങളുടെ സഹകരണം വേണമെന്നും അല്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. അതിനിടെ ഭീകരര്‍ക്കെതിരെയുള്ള സൈനിക നീക്കത്തിന് ഇറാന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.