യു എ ഇയില്‍ മീലാദ് ശെരീഫ് അവധി ഞായറാഴ്ച

Posted on: January 6, 2014 6:23 pm | Last updated: January 6, 2014 at 6:27 pm

meeladഅബുദാബി: ഈ മാസം 12ന് (റബീഉല്‍ അവ്വല്‍ 11) ഞായറാഴ്ച മിലാദ് പൊതു അവധിയായി പ്രഖ്യാപിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തതാണിത്. മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഞായറാഴ്ച പ്രവര്‍ത്തിക്കില്ല. വെള്ളിയാഴ്ച മാത്രം അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും വെള്ളിയും ശനിയും അവധിയുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഞായറാഴ്ചയും അവധിയായിരിക്കുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് അറിയിച്ചു.