Connect with us

Gulf

യു എ ഇയില്‍ മഴ; മണല്‍ക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

|

Last Updated

ദുബൈ: യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വടക്കന്‍ മേഖലയിലും തീരപ്രദേശങ്ങളിലുമാണ് നല്ല മഴ ലഭിച്ചത്. ദുബൈ, ഷാര്‍ജ, യുവൈസ്, ദല്‍മ ദ്വീപ് എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ 28 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റിനും മണല്‍ക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീര മേഖലകളില്‍ ഇത് 65 മണിക്കൂര്‍ വരെ വേഗതയാര്‍ജിക്കാനും ഇടയുണ്ട്. സമുദ്രത്തില്‍ ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്. 1.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.