ജസ്റ്റിസ് ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Posted on: January 6, 2014 5:58 pm | Last updated: January 7, 2014 at 3:17 pm

ganguli supreme court judge

കൊല്‍ക്കത്ത: ലൈംഗികാരോപണം നേരിട്ട മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഗവര്‍ണറെ കണ്ട അദ്ദേഹം രാജിക്കത്ത് കൈമാറി.

നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഈ സൈഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജി. അതിനിടെ ജസ്റ്റിസ് ഗാംഗുലിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.