Connect with us

National

കാശ്മീരില്‍ ഹിതപരിശോധന: പ്രശാന്ത്ഭൂഷന്റെ അഭിപ്രായം കെജരിവാള്‍ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തണമെന്ന എ എ പി നേതാവ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തള്ളി. കാശ്മീരില്‍ സൈന്യത്തെ നിയോഗിക്കുന്നത് ആഭ്യന്തര പ്രശ്‌നമാണെന്നും കാശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനില്ലെന്ന് കേജ്‌രിവാള്‍ പറഞ്ഞു.

ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നതിന് കാശ്മീരില്‍ സൈന്യത്തെ നിയോഗിക്കണമോയെന്ന കാര്യത്തില്‍ ഹിതപരിശോധന വേണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest