അരുണ്‍ കുമാറിനെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

Posted on: January 6, 2014 2:52 pm | Last updated: January 7, 2014 at 7:35 am

arun kumarകൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ കേസില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി ഉന്നയിച്ച 11 ആരോപണങ്ങളെക്കുറിച്ച് നടത്തുന്ന വിജിലന്‍സ് അന്വേഷണം തുടരാനാണ് അനുമതി.

ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി നിയമിച്ചതിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദിച്ചത്, അനധികൃത വിദേശയാത്ര തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.