Connect with us

Gulf

ഒമാനില്‍ മൂന്നു ദിവസം മഴക്കു സാധ്യത

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് അടുത്ത മൂന്നു ദിവസങ്ങളില്‍ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ മര്‍ദം കുറയുന്നതിന്റെ ഭാഗമായാണ് കാലാവസ്ഥാ വ്യതിയാനം. രാജ്യവ്യാപകമായി മഞ്ഞുമുണ്ടാകും. മുസന്ദം ഗവര്‍ണറേറ്റിലാണ് മഴക്ക് കൂടുതല്‍ സാധ്യത. ബുറൈമി ഗവര്‍ണറേറ്റിലും മഴ പെയ്യും. തീര പ്രദേശങ്ങളിലും അല്‍ ഹജ്ര്‍ മലകളിലും മഴ പെയ്യാനിടയുണ്ട്. ഇവിടങ്ങളിലെല്ലാം പുലര്‍കാലങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടാകും. കടലില്‍ ചെറിയ തോതില്‍ തിരയിളക്കത്തിനു സാധ്യതയുണ്ട്. ഇത് രണ്ടര മീറ്റര്‍ വരെ ഉയരത്തിലാകാനിടയുണ്ടെന്നും കാലാവസ്ഥാ അറിയിപ്പില്‍ പറയുന്നു.