Connect with us

Palakkad

തൂക്കു പാലം വരുമെന്ന പ്രതീക്ഷ മങ്ങി: കാരപ്പാറ യാത്രാദുരിത്തിന് പരിഹാരമായില്ല

Published

|

Last Updated

നെല്ലിയാമ്പതി: കാരപ്പാറക്കാരുടെ യാത്രാദുരിത്തിന് പരിഹാരമായില്ല. കാരപ്പാറ പുഴയില്‍ തൂക്ക് പാലം വരുമെന്ന പ്രതീക്ഷ മങ്ങി. പുഴയിറങ്ങി കടന്ന് പോകുന്ന പതിവിന് ശമനമായില്ല. 2007ല്‍ പുഴയില്‍ നിര്‍മിച്ച മരപ്പാലം ഒഴുക്കില്‍പ്പെട്ട് തകര്‍ന്ന് പോയതാണ് ഇവരുടെ യാത്രാസൗകര്യം പാടേ ഇല്ലാതാക്കിയത്. പാലം നിര്‍മിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ ശ്രമവും പരാജയപ്പെട്ടു. പാലം പണിയാനുള്ള സ്ഥലത്തേക്ക് പോകാനുള്ള വഴി സ്വകാര്യ എസ്‌റ്റേറ്റിലൂടെ ആയതാണ് പ്രശ്‌നമുണ്ടാക്കിയത്. എസ്‌റ്റേറ്റുടമ വഴിതടഞ്ഞതിനെത്തുടര്‍ന്ന് ജില്ലാപഞ്ചായത്ത് അനുവദിച്ച തുകയുപയോഗിച്ചുള്ള പാലം നിര്‍മാണം സ്തംഭിച്ചു. തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെയുള്ള 50 ലധികം കുടുംബങ്ങളുടെ യാത്രക്കുള്ള സൗകര്യം ഒരുക്കുന്നതിനുവേണ്ടി കഴിഞ്ഞവര്‍ഷമാണ് തൂക്കുപാലം നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കിയത്. പി കെ ബിജു എം പി യുടെയും വി ചെന്താമരാക്ഷന്‍ എം എല്‍ എ യുടെയും പ്രാദേശികവികസന ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ അനുവദിച്ചു. പാലം നിര്‍മാണത്തിന് ബി എസ് എന്‍ എല്ലിനെ ചുമതലപ്പെടുത്തുകയുമുണ്ടായി. 70 ലക്ഷം വേണണെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടതോടെ തൂക്കുപാലം നിര്‍മാണം അനിശ്ചിതത്വത്തിലായി.

Latest