സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ നേതൃക്യാമ്പ് നാളെ

Posted on: January 6, 2014 1:01 pm | Last updated: January 6, 2014 at 1:01 pm

പാലക്കാട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയോടാനുബന്ധിച്ച് നടക്കുന്ന നേതൃതല ക്യാമ്പുകളുടെ ഭാഗമായി പാലക്കാട് ജില്ലാ നേതൃക്യാമ്പ് നാളെ രാവിലെ 9മണി മുതല്‍ മണ്ണാര്‍ക്കാട് നൊട്ടമല ദാറുസ്സലാം സുന്നി മദ്‌റസയില്‍ നടക്കും.
ജില്ലയിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മുഴുവന്‍ മദ്‌റസകളിലെയും സ്വദര്‍ മുഅല്ലിമുകള്‍ പങ്കെടുക്കുന്ന ക്യാമ്പ് എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. നേതൃത്വം എന്ത്, എങ്ങിനെ, സില്‍വര്‍ജൂബിലി പദ്ധതി, മുഅല്ലിം കര്‍മവും ധര്‍മവും, സമസ്ത ചരിത്രം, പാരമ്പര്യം വിഷയങ്ങളില്‍ എസ് ജെ എം സംസ്ഥാന സെക്രട്ടറിമാരായ സുലൈമാന്‍ സഖാഫി കുഞ്ഞുക്കുളം, ഉമര്‍ മദനി വിളയൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, മുഹമ്മദാലി സഖഫി വള്ളിയാട് ക്ലാസുകളെടുക്കും.കെ ഉണ്ണീന്‍കുട്ടി സഖാഫി, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ ഐ ഹംസ മുസ്‌ലിയാര്‍, പി കെ എ ലത്വീഫ് പങ്കെടുക്കും.