Connect with us

Malappuram

ബ്രട്ടീഷ് വിരുദ്ധ ചിന്ത വളര്‍ത്തിയതില്‍ മമ്പുറം തങ്ങളുടെ പങ്ക് നിസ്തുലം: സെമിനാര്‍

Published

|

Last Updated

തിരൂരങ്ങാടി: മലബാറിലെ ജനസമൂഹത്തില്‍ ദേശ സ്‌നേഹവും മത സൗഹാര്‍ദവും വളര്‍ത്തിയെടുത്തതില്‍ മമ്പുറം തങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് കുണ്ടൂര്‍ ഉസ്താദ് ഉറൂസിനോടനുബന്ധിച്ച് നടന്ന മമ്പുറം തങ്ങള്‍ നവോത്ഥാന നായകന്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ അഭിപ്രായപ്പെട്ടു.
നാടിനെ ഭിന്നിപ്പിച്ച് ഭാരതത്തില്‍ ഭരണം ഉറപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയും ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തിലൂടെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്ത കൂട്ടത്തില്‍ മമ്പുറം തങ്ങള്‍ മുന്‍ നിരയിലായിരുന്നു. വിവിധ മത വിശ്വാസികള്‍ക്കിടയില്‍ മത സൗഹാര്‍ദം വളര്‍ത്തിയെടുക്കുകയും മുസ്‌ലിംകളില്‍ മതകീയ ബോധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. മമ്പുറം തങ്ങളുടെ ചരിത്രം വരും തലമുറക്ക് ഉപകാര പ്രദമാകും വിധം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ഡോ. കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല, ഡോ ഹുസൈന്‍ രണ്ടത്താണി വിഷയമവതിരിപ്പിച്ചു. പ്രഫ. കെ എം എ റഹീം, സിപി സൈതലവി മാസ്റ്റര്‍, എം മുഹമ്മദ് സ്വാദിഖ്, ഇ മുഹമ്മദലി സഖാഫി പ്രസംഗിച്ചു.

 

Latest