Connect with us

Malappuram

സമസ്ത: മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍. മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുനഃസംഘടിപ്പിക്കപ്പെടാറുള്ള ജംഇയ്യത്തുല്‍ ഉലമാ ഘടകങ്ങള്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കാറുള്ളത്.
സംസ്ഥാനത്തൊട്ടുക്കും നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പുറം ജില്ല സമസ്ത മുശാവറയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ജില്ലയിലെ ആറ് താലൂക്കുകളിലും അതത് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിബന്ധനകള്‍ മേളിച്ച ബിരുദമോ, തത്തുല്യ യോഗ്യതയോ ഉള്ള പണ്ഡിതന്മാര്‍ക്കാണ് മെമ്പര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളത്.
കഴിഞ്ഞ ഒരു മാസമായി ജില്ലയില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി അയ്യായിരത്തോളം പണ്ഡിതന്മാര്‍ ഇതിനകം മെമ്പര്‍ഷിപ്പിനപേക്ഷിച്ചിട്ടുണ്ട്. ഈമാസം പത്തിന് കാലയളവ് തീരുന്നതിനാല്‍ മെമ്പര്‍ഷിപ്പിന് അപേക്ഷിച്ചിട്ടില്ലാത്തവര്‍ അതതു താലൂക്ക് സെക്രട്ടറിമാര്‍ മുഖേന മെമ്പര്‍ഷിപ്പ് ഫോം കരസ്ഥമാക്കി അപേക്ഷിക്കമെന്ന് ജില്ലാ മുശാവറ അറിയിച്ചു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തന്നതിനായി ജില്ലാ ഇലക്ഷന്‍ ഡയറക്‌ട്രേറ്റ് യോഗം വാദീ സലാമില്‍ ചേര്‍ന്നു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബൂ ഹനീഫല്‍ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, കെ സി അബൂബക്കര്‍ ഫൈസി കാവനൂര്‍, സൈതലവി ദാരിമി ആനക്കയം, പി എസ് കെ ദാരിമി എടയൂര്‍, അശ്‌റഫ് ബാഖവി അയിരൂര്‍, പി കെ മുഹമ്മദ് കുട്ടി ഫൈസി നന്നമ്പ്ര, ഖാസിം മന്നാനി ആലിപ്പറമ്പ് സംബന്ധിച്ചു. കണ്‍വീനര്‍ ടി ടി മുഹമ്മദ് ഫൈസി സ്വാഗതവും സെക്രട്ടറി കൊളത്തൂര്‍ അലവി സഖാഫി നന്ദിയും പറഞ്ഞു.

Latest