Connect with us

Kerala

ദേശാഭിമാനി ഭൂമി വില്‍പനയെ ന്യായീകരിച്ച് പിണറായി

Published

|

Last Updated

തിരുവനന്തപുരം: ദേശാഭിമാനി ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദോശാഭിമാനി മനേജ്‌മെന്റ് നടപടിയെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭൂമി വിറ്റത് വിവാദ വ്യവസായിക്കല്ലെന്ന് പിണറായി പറഞ്ഞു. വാര്‍ത്ത പുറത്ത് വിട്ട സ്വകാര്യ ചാനലിനെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു.

ദേശാഭിമാനിക്ക് പുതിയ കെട്ടിടം പണിയാനും പഴയത് വില്‍ക്കാനും തീരുമാനിച്ചത് പാര്‍ട്ടിയുടെ അറിവോടെയാണ്. വിവാദ വ്യവസായി അല്ല അത് വാങ്ങിയത്. ഡാനിഷ് എന്ന വ്യക്തിയാണ്. ഇത് വിവാദമാക്കിയ ചാനലിന്റെ ലക്ഷ്യം തനിക്ക് നല്ലപോലെ അറിയാമെന്നും പിണറായി പറഞ്ഞു.

എല്‍ ഡി എഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന ഗൗരിയമ്മയുടെ പരാമര്‍ശം പിണറായി തള്ളി. പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് ജനുവരി 15 മുതല്‍ സി പി എം നിരാഹാര സമരം തുടങ്ങുമെന്നും പിണറായി പറഞ്ഞു.