എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ്; പന്തലിന് കാല്‍നാട്ടി

Posted on: January 6, 2014 10:13 am | Last updated: January 6, 2014 at 10:13 am

കോഴിക്കോട്: ഈ മാസം 10, 11, 12 തീയതികളില്‍ കോഴിക്കോട് ഹിദായ ക്യാമ്പസില്‍ നടക്കുന്ന എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന്റെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗവും അപ്‌കോ ഗ്രൂപ്പ് ചെയര്‍മാനുമായ എപി അബ്ദുല്‍ കരീം ഹാജി നിര്‍വഹിച്ചു. ചടങ്ങില്‍ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പ്രൊഫ. എകെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി എം കോയ മാസ്റ്റര്‍, അപ്പോള മൂസ ഹാജി, ജലീല്‍ സഖാഫി കടലുണ്ടി, ആര്‍ പി ഹുസൈന്‍, അന്‍വര്‍ സാദത്ത് സംസാരിച്ചു.