സോഷ്യല്‍ മീഡിയ ഇടപെടല്‍: സി പി എം ശില്പശാല ഇന്ന്

Posted on: January 6, 2014 9:17 am | Last updated: January 7, 2014 at 7:34 am

pinarayi fbതിരുവനന്തപുരം: സോഷ്യല്‍ മീഡിയ രംഗത്ത് സജീവമാവാന്‍ സി പി ഐ (എം) പാര്‍ട്ടി അനുഭാവികള്‍ക്ക് സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിമുതല്‍ എ കെ ജി സെന്ററിലാണ് ശില്പശാല.

മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്ക്, എളമരം കരീം തുടങ്ങിയവര്‍ ശില്പശാലയില്‍ സ്റ്റഡി ക്ലാസെടുക്കും. പാര്‍ട്ടി പ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയ പ്രധാനമായും ഉപയോഗപ്പെടുത്തണമെന്ന മുന്‍ തീരുമാന പ്രകാരമാണ് ശില്പശാല സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടുത്തിടെ ഔദ്യോഗികമായി ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു.