കെ പി ഉദയഭാനുവിന് അന്ത്യാഞ്ജലി, സംസ്‌കാരം ഇന്ന്

Posted on: January 6, 2014 9:04 am | Last updated: January 7, 2014 at 7:34 am

udayabhanuതിരുവനന്തപുരം: അന്തരിച്ച പ്രശസ്ത പിന്നണി ഗായകന്‍ കെ പി ഉദയഭാനുവിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. പക്ഷാഘാതം കാരണം നാലു വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്ന ഉദയഭാനു ഇന്നലെ രാത്രി 8.45ന് തിരുവനന്തപുരത്തെ സ്വവസതിയിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

ഒരു കാലത്ത് മലയാളത്തിന്റെ വിഷാദഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഭാവഗായകനായിരുന്ന ഉദയഭാനുവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നിരവധി പേര്‍ വീട്ടില്‍ എത്തി. മന്ത്രി വി എസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, എ സമ്പത്ത് എം പി, കാവാലം ശ്രീകുമാര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി.

ഇന്ന് രാവിലെ വി ജെ ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.