രണ്ട് ബംഗ്ലാവുകള്‍; ശിവരാജ് സിംഗിനെതിരെ എ എ പി പ്രതിഷേധം

Posted on: January 6, 2014 7:39 am | Last updated: January 6, 2014 at 7:39 am

shivaraj singhഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രണ്ട് ബംഗ്ലാവുകള്‍ ഉപയോഗിക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. ഒരു ബംഗ്ലാവിന്റെ മുന്നില്‍ എ എ പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
ശനിയാഴ്ച വൈകുന്നേരം നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന് മുമ്പിലെ റോഡ് എ എ പിയുടെ ഭോപ്പാല്‍ യൂനിറ്റിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ചിഹ്നമായ ചൂല് കൊണ്ട് വൃത്തിയാക്കി. ഇത് പ്രതിഷേധമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പോലീസ് തടയുകയായിരുന്നു. അതേസമയം, ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് എന്‍ ജി ഒകള്‍ എ എ പിയില്‍ ചേര്‍ന്നു.