Connect with us

National

ചൈനയേക്കാള്‍ ഇന്ത്യന്‍ ബന്ധം വിലപ്പെട്ടത്: മാലദ്വീപ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനയുമായി തന്റെ രാജ്യത്തിന് വളരെ അടുത്ത ബന്ധമുണ്ടെങ്കിലും ഇന്ത്യയുമായുള്ള ബന്ധം അതിനേക്കാളേറെ വിലപ്പെട്ടതാണെന്ന് മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍. ഇന്ത്യയുമായുള്ള ബന്ധം വൈകാരികവും ഹൃദയഹാരിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യമീന്‍, ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. ദ്വീപ് രാഷ്ട്രം ചൈനയുമായി അടുക്കുന്നതില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു യമീന്റെ മറുപടി.
ഇന്ത്യയുടെ ആശങ്ക അസ്ഥാനത്തല്ലെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട അതേ ആശങ്ക മാലദ്വീപിന് ഉണ്ടെന്നും യമീന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. തീവ്രവാദം, കടല്‍ക്കൊള്ള എന്നിവക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അബ്ദുല്‍ ഖയ്യൂം പ്രസിഡന്റായിരുന്നപ്പോള്‍ ജി എം ആര്‍ വിമാനത്താവള വികസന കരാര്‍ റദ്ദാക്കിയതില്‍ ഇന്ത്യക്ക് നീരസമുണ്ട്. ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. എന്നാല്‍ ഈ ഘട്ടം പിന്നിട്ട് ഹൃദ്യമായ നിലയിലേക്ക് ബന്ധം വളരുമെന്ന് യമീന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest