പ്രധാനമന്ത്രിക്ക് ഹൃദ്യമായ യാത്രയയപ്പ്‌

Posted on: January 6, 2014 12:17 am | Last updated: January 6, 2014 at 12:17 am

കൊച്ചി: ത്രിദിന കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും സംഘവും ദല്‍ഹിക്ക് യാത്രയായി. കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. കേരളത്തിന്റെ ഉപഹാരമായി മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു.
ഗവര്‍ണര്‍ നിഖില്‍കുമാര്‍, കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ്, കെ പി ധനപാലന്‍ എം പി, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്‍, കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ്കുമാര്‍, വൈസ് അഡ്മിറല്‍ സതീഷ് സോണി, ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം, ജി എ ഡി സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ പി ഐ ഷൈഖ് പരീത്, സിറ്റി പോലീസ് മേധാവി കെ ജി ജയിംസ്, ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എ എ അബ്ദുല്‍ അസീസ്, വി വി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്ക് ടാര്‍മാര്‍ക്കില്‍ യാത്രാമംഗളം നേര്‍ന്നു.
നിശ്ചയിച്ചിതിലും 10 മിനിറ്റ് നേരത്തെയാണ് സംഘം ദല്‍ഹിക്ക് യാത്രയായത്. എറണാകുളം സെന്റ് തെരേസാസിലെ പരിപാടിക്കു ശേഷം 5.10ന് വിമാനത്താവളത്തില്‍ എത്താനാണ് നിശ്ചയിച്ചതെങ്കിലും 4.50നു എത്തിയ പ്രധാനമന്ത്രിയും സംഘവും 5.05ന് യാത്രയായി. ഗവര്‍ണറുടെ സെക്രട്ടറി എ അജിത്കുമാര്‍, സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടി പി വിജയകുമാര്‍ എന്നിവരും യാത്രയയപ്പിനെത്തിയിരുന്നു.