അമേരിക്കയില്‍ വിമാനം റോഡില്‍ ഇടിച്ചിറക്കി

Posted on: January 5, 2014 1:05 pm | Last updated: January 6, 2014 at 7:30 am

aeroplaneന്യൂയോര്‍ക്ക്: യന്ത്രത്തകരാര്‍ മൂലം അമേരിക്കയില്‍ ചെറുവിമാനം എക്‌സ്പ്രസ് വേയില്‍ അടിയന്തിരമായി ഇറക്കി.ബ്രോങ്ക്‌സിലെ മേജര്‍ ഡീഗന്‍ എക്‌സ്പ്രസ് വേയിലാണ് സംഭവം. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സന്ദര്‍ശിച്ച ശേഷം തിരിച്ചു വരികയായിരുന്ന പൈലറ്റും രണ്ട് വനിതകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരപരിക്കുകളില്ല. ഇവരെ സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാധാരണദിവസങ്ങളില്‍ തിരക്കുണ്ടാവാറുള്ള എക്‌സ്പ്രസ് വേയില്‍ കുഴിയടയ്ക്കല്‍ ജോലി നടക്കുകയായിരുന്നതിനാല്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇത് വന്‍ അപകടമൊഴിവാക്കി.

വിമാനത്തില്‍ ഇന്ധനച്ചോര്‍ച്ചയോ അഗ്നിബാധയോ ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.