പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് കെജരിവാള്‍

Posted on: January 5, 2014 11:04 am | Last updated: January 6, 2014 at 7:30 am

kejriwalന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ പാര്‍ട്ടിക്കുവേണ്ടി രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദശീയ രാഷ്ട്രീയം വ്യക്തിഗത രാഷ്ട്രീയമായി ചുരുങ്ങരുത്. താനോ നരേന്ദ്ര മോഡിയോ രാഹുല്‍ ഗാന്ധിയോ അല്ല പ്രധാനം. വിലക്കയറ്റവും അഴിമതിയും ഇല്ലാതാക്കാന്‍ ഉതകുന്നതാകണം ദേശീയ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

കെജരിവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.