കൗമാര കലക്ക് കൊടിയിറക്കം: കല്‍പറ്റ എന്‍ എസ് എസിന് കിരീടം

Posted on: January 5, 2014 9:07 am | Last updated: January 5, 2014 at 9:07 am

കല്‍പറ്റ: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇന്നലെ രാത്രി മൂന്നിനങ്ങളിലുള്ള മത്സരം അവശേഷിക്കുമ്പോള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എന്‍.എസ്.എസ് കല്‍പ്പറ്റയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബത്തേരി സെന്റ് മേരീസ് കോളജ് സ്‌കൂളും മുന്നിട്ടു നില്‍ക്കുന്നു. എച്ച്.എസ് വിഭാഗത്തില്‍ 81 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ എന്‍.എസ്. എസ് കല്‍പ്പറ്റ 99 പോയിന്റ് നേടിയാണ് മുന്നില്‍നില്‍ക്കുന്നത്. മാനന്തവാടി എം.ജി.എം എച്ച്.എസ് 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
എച്ച്.എസ്.എസ് വിഭാഗത്തില്‍ 97 ഇനങ്ങളില്‍ മത്സരം കഴിഞ്ഞപ്പോള്‍ ബത്തേരി സെന്റ് മേരീസ് കോളജ് സ്‌കൂള്‍ 133 പോയിന്റാണ് നേടിയത്. പിണങ്ങോട് ഡബ്ല്യൂ.ഒ.വി.എച്ച്.എസ് 95 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 91 പോയിന്റ് നേടിയ ജി.വി.എച്ച്.എസ് മാനന്തവാടി മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.
യു.പി വിഭാഗത്തില്‍ പഴൂര്‍ യു.പി.എസ് 30, എന്‍.എസ്.എസ് കല്‍പ്പറ്റ-26 എന്നിങ്ങനെയാണ്, 31 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോഴുള്ള പോയിന്റ് നില. യു.പി വിഭാഗത്തില്‍ മൊത്തം 33 ഇനങ്ങളാണുള്ളത്.
യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ചെന്നലോട് ജി.യു.പിയും എ.യു.പി എസ്. കുഞ്ഞോമും 35 പോയിന്റ് വീതം നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. വരദൂര്‍ എ.യു.പി.എസ് 25 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌ക്കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ ജി.എച്ച്.എസ് കണിയാമ്പറ്റക്കാണ് ചാമ്പ്യന്‍ഷിപ്പ്- 71 പോയിന്റ്. അസംപ്ഷന്‍ ബത്തേരി 60 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്‌കൃതോത്സവത്തില്‍ ഉപജില്ലാ തല പോയിന്റ് നില. യു.പി: ബത്തേരി- 86, വൈത്തിരി-85, മാനന്തവാടി-81.
ഹൈസ്‌ക്കൂള്‍: ബത്തേരി-88, മാനന്തവാടി-83, വൈത്തിരി-82. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി ആലി അധ്യക്ഷനായിരുന്നു.