രോഗമില്ലാത്ത മാടുകളെയാണ് അറവുചെയ്യുന്നതെന്ന് ഉറപ്പു വരുത്തണം

Posted on: January 5, 2014 9:06 am | Last updated: January 5, 2014 at 9:06 am

കല്‍പറ്റ: കുളമ്പുരോഗം വ്യാപകമായികണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ എത്തിക്കുന്ന അറവുമാടുകളുടെഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ അധിക്യതര്‍ തയ്യാറാകണമെന്ന് കല്‍പ്പറ്റ പൗരസമിതിഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെക്ക് പോസ്റ്റുകളില്‍ പരിശോധനകാര്യമായി നടക്കുന്നില്ലന്നും, രോഗമുള്ളവയെ കടത്തുന്നതിന് ഉദ്യോഗസ്ഥര്‍ പണംവാങ്ങി കൂട്ടു നില്‍ക്കുകയാണന്നും ആരോപിച്ചു. അധിക്യതരുടെ മൗനാനുവാദംമുതലെടുത്ത് ചെക്ക് പോസ്റ്റിന് സമീപങ്ങളിലുള്ള ഉടു വഴികളിലൂടെ മാട് കടത്ത്‌വ്യാപകമായിരിക്കുകയാണ്. കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ആധുനിക രീതിയിലുള്ളഅറവുശാല നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതിന് അടിയന്തിരമായി നടപടിസ്വീകരിക്കണം. ഇപ്പോള്‍ അറവുശാലയില്ലാത്തതിനാല്‍ വീടുകളിലും മറ്റുമാണ് അറവുകള്‍നടത്തുന്നത്. ഇത് ഉപഭോക്താകള്‍ക്ക് എത്തരതിലുള്ളതാണന്നതിന് യാതൊരുഉറപ്പുമില്ല, അതിനാല്‍ അടിയന്തിരമായി അറവുശാല നിര്‍മ്മിക്കുന്നതിന് നടപടിസ്വീകരിക്കണം. ഇതിന് കാലതാമസം വരുത്തുന്ന പക്ഷം ജില്ലാ കളക്ടറെയും നഗരസഭചെയര്‍മാനെയും ഘരവോ ചെയ്യുന്നതടക്കമുള്ള സമര പരിപാടികള്‍ സ്വീകരിക്കുമെന്ന്ഭാരവാഹികള്‍ അറിയിച്ചു. മൃഗങ്ങളെ പരിശോധിക്കുന്നതിനാവശ്യമായ ഡോക്ടര്‍മാരെയുംമറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍സര്‍ക്കാര്‍നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.മാടുകളുടെ അറക്കുന്നതിന്‌നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള പ്രവര്‍ത്തിയുള്ളപ്രവര്‍ത്തനങ്ങനങ്ങളാണ് ജില്ലയില്‍ മിക്കയിടങ്ങളിലും നടക്കുന്നത്. ഇത്ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് മാറ്റുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍പ്രസിഡന്റ് പി.ഒ മുഹമ്മദ്,ജനറല്‍ സെക്രട്ടറി സി.പി ഉമ്മര്‍, വൈസ്പ്രസിഡന്റുമാരായ കെ.കെ.എസ് നായര്‍ പി. വിനോദ് കുമാര്‍,പി.കെ സുബൈര്‍,സെക്രട്ടറി ബി.രാധാക്യഷ്ണപിള്ള,ട്രഷറാര്‍ യു.എ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.