Connect with us

Palakkad

വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം

Published

|

Last Updated

പാലക്കാട്: വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നതിനായി നല്‍കിവരുന്ന ക്യാഷ് അവാര്‍ഡുകളും, മറ്റ് ആനുകൂല്യങ്ങളും ഗണ്യമായി വര്‍ധിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ്‌കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് പാലക്കാട് സംഘടിപ്പിച്ച സഹകരണ ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെയും, വിവിധസ്ഥാപനങ്ങളുടെയും ക്യാഷ് അവാര്‍ഡുകളും മറ്റും പഠനപ്രോത്സാഹനമെന്ന നിലയില്‍ സ്വീകരിക്കുന്ന കുട്ടികള്‍ സമൂഹത്തോടും സ്വന്തം കുടുംബത്തിനോടുള്ള കടമകള്‍ നിര്‍വഹിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ജി സുഗുണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം വി രാജന്‍, കെ എസ് കലാധരന്‍, പി ജി രാമദാസ,് പൊന്‍പാറ കോയക്കുട്ടി, പി കലാധരന്‍ പ്രസംഗിച്ചു.