കുണ്ടൂര്‍ ഉറൂസ്: ആത്മീയ സംഗമത്തോടെ ഇന്ന് സമാപിക്കും

Posted on: January 5, 2014 5:48 am | Last updated: January 5, 2014 at 12:51 am

തിരുരങ്ങാടി: അഞ്ച് ദിവസമായി നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് എട്ടാം ഉറൂസ് മുബാറക്ക് ഇന്ന് വൈകീട്ട് നടക്കുന്ന ആത്മീയ സമ്മേളനത്തോടെ സമാപിക്കും.
വൈകീട്ട് 6.30ന് വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ആത്മീയ സംഗമം യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ ഹഫീള് യാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മഖ്യപ്രഭാഷണം നടത്തും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ജിഫ്രി, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, സി കെ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, ചെറുശ്ശോല ബീരാന്‍കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, ഇടപ്പള്ളി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, ഒ കെ അബ്ദുര്‍റശീദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കും.
ഇന്ന് കാലത്ത് പത്തിന് മമ്പുറം മാല ആലാപനത്തോടെ പരിപാടിക്ക് തുടക്കമാകും. മമ്പുറം നവോത്ഥാന നായകന്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഒ പി എം മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല, ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയമവതരിപ്പിക്കും. പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി മാസ്റ്റര്‍, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, ഒ എം തരുവണ പ്രസംഗിക്കും. ഉച്ചക്ക് രണ്ടിന് സൗഹൃദ സംഗമം പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും.
ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിക്കും. വൈകീട്ട് അഞ്ചിന് ഖസ്വീദത്തുല്‍ ഖാദിരിയ്യ നടക്കും.
ഇന്നലെ നടന്ന തിരുനബി പഠനം സെഷനില്‍ സി മുഹമ്മദ് ഫൈസി, അല്ലഫല്‍ അലിഫു- സി ഹംസ, തിരുനബിയുടെ സാന്ത്വനം- റഹ്മത്തുല്ല സഖാഫി എളമരം, മൗലിദാഘോഷം- അലവി സഖാഫി കൊളത്തൂര്‍, മുത്ത് നബി- വി പി എ തങ്ങള്‍ ആട്ടീരിയും അവതരിപ്പിച്ചു. വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശേഷം പ്രമുഖ സംഘങ്ങള്‍ നേതൃത്വം നല്‍കിയ മൗലിദ് പാരായണവും അറബന മുട്ടും നടന്നു.