ലബനാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ മന്ത്രാലയം

Posted on: January 4, 2014 9:51 pm | Last updated: January 4, 2014 at 9:51 pm

അബൂദാബി: ലബനാനില്‍ നിലനില്‍ക്കുന്ന ആഭ്യന്തര അരക്ഷിതാവസ്ഥ പരിഗണിച്ച് യുഎഇ പൗരന്‍മാര്‍ ലബനാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ മന്ത്രാലയം അറിയിപ്പ് നല്‍കി.
വിദേശ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹാമിദാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ ലബനാനില്‍ കഴിയുന്ന യുഎഇ പൗരന്‍മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാനും വിദേശ മന്ത്രാലയത്തില്‍ അറിയിപ്പില്‍ പറയുന്നുണ്ട്.
മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ഈ നിര്‍ദ്ദേശം യു എ ഇ പൗരന്‍മാര്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പൗരന്‍മാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരറിയിപ്പ് നല്‍കുന്നതെന്നും മന്ത്രാലയ വൃത്തങ്ങല്‍ വിശദീകരിച്ചു.