ഗോവയില്‍ കെട്ടിടം തകര്‍ന്ന് 14 പേര്‍ മരിച്ചു

Posted on: January 4, 2014 9:48 pm | Last updated: January 4, 2014 at 10:02 pm

goaകാണക്കോണ (ഗോവ): ഗോവയിലെ കാണക്കോണ പട്ടണത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് 14 പേര്‍ മരിച്ചു. 30ലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു.

ഇന്ന് ഉച്ചക്കുശേഷമാണ് കെട്ടിടം തകര്‍ന്നത്. പനാജിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലെ മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നതെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡേഴ്‌സിന്റേതാണ് കെട്ടിടം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കെട്ടിട്ടത്തിലും പരിസരത്തുമായി 40ലേറെ തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നാണറിയുന്നത്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. മുഖ്യമന്ത്രി മനോഹര്‍ പാരിക്കര്‍ സംഭവസ്ഥലത്തെത്തി.