കരിപ്പൂരില്‍ സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി

Posted on: January 4, 2014 4:41 pm | Last updated: January 4, 2014 at 7:54 pm

goldകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ കൂത്തുപറമ്പ് സ്വദേശി പുതിയപുരയില്‍ ജാഫര്‍, എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി അബ്ദുല്‍ സമീര്‍ എന്നിവരില്‍ നിന്നുമാണ് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടിയത്.

ജാഫറിന്റെ പക്കലില്‍ നിന്നും 12 കിലോ കുങ്കുമപ്പൂവും 580 ഗ്രാം സ്വര്‍ണവും പിടികൂടി. സ്വര്‍ണത്തിന് 15 ലക്ഷവും കുങ്കുമപ്പൂവിന് 12 ലക്ഷവും വിലവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ഗ്യാസ് സ്റ്റൗവിന് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് സമീറില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം പിടികൂടിയത്.