എല്‍ എന്‍ ജി ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിച്ചു

Posted on: January 4, 2014 7:03 pm | Last updated: January 4, 2014 at 8:56 pm
lng600
കൊച്ചി എല്‍ എന്‍ ജി ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രാജ്യത്തിന് സമര്‍പ്പിക്കുന്നു

കൊച്ചി: കേരളത്തിന്റെ വികസനപാതയില്‍ പുതിയൊരു നാഴികക്കല്ലായി കൊച്ചി എല്‍ എന്‍ ജി ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി വീരപ്പമൊയ്‌ലി അധ്യക്ഷനായ ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ പനബക ലക്ഷ്മി, കെ വി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കൊച്ചിയിലെ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്( എല്‍ എന്‍ ജി) ടെര്‍മിനലില്‍ 4,600 കോടി മുതല്‍മുടക്കിലാണ് സ്ഥാപിച്ചത്. ആഗസ്ത് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ടെര്‍മിനല്‍ പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡാണ് സ്ഥാപിച്ചത്.

50 ലക്ഷം പ്രകൃതിവാതകം സംഭരിക്കാനുള്ള ശേഷി ടെര്‍മിനലുണ്ട്. ഇതിന്റെ 12 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. വാതകം എത്തിക്കുന്നതിന് പൈപ്പിടല്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് മുഴുവന്‍സൗകര്യവും ഉപയോഗിക്കാന്‍ കഴിയാത്തത്.