സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല: വീരപ്പ മൊയ്‌ലി

Posted on: January 4, 2014 1:01 pm | Last updated: January 5, 2014 at 8:41 am

veerappa moilyകൊച്ചി: സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വീരപ്പമൊയ്‌ലി. അങ്ങനെയൊരു ശിപാര്‍ശയും കേന്ദ്ര സര്‍ക്കാറിന്റെ മുന്നില്‍ വന്നിട്ടില്ല. വിലവര്‍ധന തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാറിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്നായിരുന്നു ആവശ്യം. പാചകവാതക വിലവര്‍ധന 10 ശതമാനത്തെ മാത്രമേ ബാധിക്കൂ എന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം ജനങ്ങള്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും മൊയ്‌ലി കൊച്ചിയില്‍ പറഞ്ഞു.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പിന്നാലെയാണ് സിലിണ്ടുറുകളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന് വീരപ്പ മൊയിലി വ്യക്തമാക്കിയത്.