കസ്തൂരിരംഗന്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

Posted on: January 4, 2014 10:28 am | Last updated: January 5, 2014 at 8:41 am

manmohan

കൊച്ചി: കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ച ശേഷമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. രാജ് ഭവനില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

എല്‍പിജി സബ്‌സിഡി സിലിണ്ടര്‍ ഒമ്പതില്‍ നിന്ന് 12 ആക്കണമെന്ന് കേരളം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ രാവിലെ പ്രധാനമന്ത്രി പങ്കെടുത്ത പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തിരക്കിട്ട് നടപ്പാക്കരുതെന്നും വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവു വേണമെന്നും മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്ന്് രാവിലെ 9.25നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.