Connect with us

Kozhikode

യാത്രക്കാര്‍ ഇറങ്ങും മുമ്പ് ട്രെയിന്‍ പുറപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി

Published

|

Last Updated

വടകര: ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള എഗ്‌മോര്‍ എക്‌സ്പ്രസ് വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഇറങ്ങും മുമ്പെ പുറപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.
ട്രെയിന്‍ വടകര സ്റ്റേഷനില്‍ നിര്‍ത്തേണ്ട സമയം രണ്ട് മിനിറ്റാണ്. കമ്പാര്‍ട്ട്‌മെന്റ് നിറയെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞത് കാരണം ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഇറങ്ങാന്‍ പ്രയാസപ്പെട്ടു. ഇതിനിടെ ട്രെയിന്‍ പുറപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ബഹളം വെച്ച്പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടുകയുമായിരുന്നു.
തുടര്‍ന്ന് കമ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പത്ത് മിനിറ്റോളം വണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷമാണ് മംഗലാപുരത്തേക്കുള്ള യാത്ര തുടര്‍ന്നത്. അഞ്ചേ മുക്കാലിന് വടകരയിലെത്തുന്ന ഈ ട്രെയിന്‍ വൈകിയത് കാരണം കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന നൂറുകണക്കിന് യാത്രക്കാര്‍ എഗേ്‌മോര്‍ എക്‌സ്പ്രസില്‍ കയറിപ്പറ്റുകയായിരുന്നു. ആറിനും എട്ട് മണിക്കും ഇടയില്‍ എത്തിച്ചേരേണ്ട പാസഞ്ചര്‍, നിസാമുദ്ദീന്‍, കുര്‍ള ട്രെയിനുകളില്‍ കയറേണ്ട യാത്രക്കാരടക്കം എഗ്‌മോറില്‍ കയറിയതാണ് വന്‍ തിരക്കിന് കാരണം.

 

Latest