മാനവികത തിരിച്ചുപിടിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം: മുല്ലപ്പള്ളി

Posted on: January 4, 2014 8:15 am | Last updated: January 4, 2014 at 8:15 am

നാദാപുരം: വീക്ഷണങ്ങള്‍ പലതാണെങ്കിലും വിദ്യാര്‍ഥികളില്‍ സമന്വയത്തിന്റെ വസന്തം വിരിയിക്കാന്‍ കഴിയുന്ന അധ്യാപകരാണ് നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.
തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഉള്‍ക്കാഴ്ച വീണ്ടെടുത്ത് മാനവികത തിരിച്ചുപിടിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013-14 വര്‍ഷത്തെ നാദാപുരം ടി ഐ എം ട്രെയിനിംഗ് കോളജ് യൂനിയന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദലി കേളോത്ത് അധ്യക്ഷത വഹിച്ചു. വി സി ഇഖ്ബാല്‍, മുഹമ്മദ് ബംഗ്ലത്ത്, ടി ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗഫൂര്‍, സി കെ നാസര്‍, കെ ജി അസീസ്, നരിക്കോടന്‍ ഹമീദ് ഹാജി, കുരുമ്പേത്ത് അബ്ദുല്ല, സുമേഷ് പി എം, സിറാജ് എന്‍, കോളജ് പ്രിന്‍സിപ്പല്‍ നദീര്‍ ചാത്തോത്ത്, യൂനിയന്‍ ജനറല്‍ സെക്രട്ടറി ഹാഫിസ് അഹമ്മദ് പ്രസംഗിച്ചു.