ഭക്ഷ്യവിഷബാധ: ചികിത്സ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു

Posted on: January 4, 2014 7:20 am | Last updated: January 4, 2014 at 8:10 am

കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ കുഴഞ്ഞു വീണു. ഇരിങ്ങല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ പാലാഴി കൊഴമ്പുറത്ത് ഷിഫ (15), ശ്രീജിന (15) എന്നിവരാണ് കുഴഞ്ഞുവീണത്. ഒരു ക്യാമ്പില്‍ പങ്കെടുത്ത ശേഷം മടങ്ങവെ ഫറോക്കിലെ ഹോട്ടലില്‍ നിന്ന് ചായയും പലഹാരവും കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നത്. ഏറെ പേരും ഉടന്‍ തന്നെ ആശുപത്രി വിട്ടെങ്കിലും ഏതാനും കുട്ടികളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.
എന്നാല്‍, അസുഖം പൂര്‍ണമായും ഭേദമായെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം മടങ്ങിയ കുട്ടികള്‍ക്കാണ് ഇന്നലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടത്.