പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം

Posted on: January 4, 2014 1:25 am | Last updated: January 4, 2014 at 1:25 am

തിരുവനന്തപുരം: സംസ്ഥാനത്തെ 38 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. 1,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആധുനിക സൗകര്യങ്ങളുള്ള അടുക്കളകള്‍ സ്ഥാപിക്കും. ഐ ടി @സ്‌കൂള്‍ പദ്ധതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.
എല്‍ പി സ്‌കൂളുകളില്‍ ടാലന്റ് ഹണ്ട് പദ്ധതി. സര്‍ക്കാര്‍ ചുമതലയില്‍ 270 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനം. 100 വിദ്യാര്‍ഥികളുള്ള യു പി സ്‌കൂളുകളിലും,150വിദ്യാര്‍ഥികളുള്ള എല്‍ പി സ്‌കൂളുകളിലും ഒരു ഹെഡ് ടീച്ചര്‍. പ്രീ പ്രൈമറി ക്ലാസുകളിലും സിലബസ്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിക്കും.
അട്ടപ്പാടി ഗോത്രവര്‍ഗ മേഖലക്കായി നവജ്യോതി വിദ്യാഭ്യാസപദ്ധതി. ഹയര്‍ സെക്കന്‍ഡറിക്ക് തുല്യമായ കോഴ്‌സ്. ഫോസ്റ്ററിംഗ് ലിങ്കേജസ് വിത്ത് അക്കാദമിക് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് പരിപാടി എയ്ഡഡ് കോളജുകളിലും. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അടുത്ത വര്‍ഷം ഹെറിറ്റേജ് മോഡല്‍ റഫറന്‍സ് ബ്ലോക്ക്. 12 കോടി രൂപ ചെലവില്‍ പ്ലാനറ്റേറിയം ആധുനികവത്കരിക്കും.
കോട്ടയത്ത് കേരള സയന്‍സ് സിറ്റി. പാലക്കാട്ട് കോഴിക്കോട്ടും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ഉപ കേന്ദ്രങ്ങള്‍. അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) 450 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും. ബാര്‍ട്ടണ്‍ ഹില്ലിലെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ വിവര്‍ത്തന എന്‍ജിനീയറിംഗ് ദ്വിവത്സര മാസ്റ്റേഴ്‌സ് പ്രോഗ്രാം. ഓണ്‍ലൈനിലൂടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതാ പരീക്ഷ (സി എ ഇ ടി)യും നടപ്പാക്കും.