അരവണ ടിന്നില്‍ ചത്ത കൂറ

Posted on: January 4, 2014 1:15 am | Last updated: January 4, 2014 at 1:15 am

aravana copyപെരിന്തല്‍മണ്ണ: അരവണ ടിന്നില്‍ ചത്തകൂറയെ കണ്ടെത്തി. ഇന്നലെ ശബരിമലയില്‍ നിന്ന് കൊണ്ടുവന്ന അരവണ പായസ ടിന്നുകളിലൊന്ന് പൊട്ടിച്ചപ്പോഴാണ് ചത്തകൂറയെ കണ്ടത്.
കടന്നമണ്ണയിലെ കാഞ്ഞിരംകുണ്ടില്‍ വാസുദേവന്‍ കഴിഞ്ഞമാസം 16നാണ് സഹോദരന്‍ രതീഷ്, മകള്‍, അജ്ഞന എന്നിവരുമൊത്ത് ശബരിമല ദര്‍ശനത്തിനു പോയത്. ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വാങ്ങിയതാണ് അരവണ ടിന്നുകള്‍. വീട്ടിലെത്തിയ ശേഷം ഒരു ടിന്നു പൊട്ടിച്ചപ്പോഴാണ് ചത്ത കൂറയെ കണ്ടത്. ബന്ധുക്കള്‍ക്കും മറ്റും കൊടുക്കാനായി ഇനിയും അരവണ ടിന്നുകള്‍ ബാക്കിയുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.