Connect with us

Malappuram

മജ്മഅ് സില്‍വര്‍ ജൂബിലിക്ക് ഇന്ന് സമാപനം

Published

|

Last Updated

നിലമ്പൂര്‍: പ്രബോധന വഴിയില്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയായ മജ്മഅ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഇന്ന് പരിസമാപ്തിയാകും. നിലമ്പൂരിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്‌ക്കാരിക ഭൂമികയില്‍ പുത്തന്‍ അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്താണ് സമ്മേളനം സമാപിക്കുന്നത്. നിര്‍ധനരും നിലാരംബരുമായ കുടിയേറ്റ മേഖലയിലെ വിശ്വാസി വൃന്ദത്തിന്റെ ആശാ കേന്ദ്രമായ മജ്മഇനെ ലക്ഷ്യമാക്കി ഒഴുകുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ വിദ്യാനഗര്‍ ഒരുങ്ങിക്കഴിഞ്ഞു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്ന സമാപന സമ്മേളനം വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങുന്ന സമ്മേളനം ദുബൈ മതകാര്യ വകുപ്പ് മേധാവി സയ്യിദ് ഇബ്‌റാഹീം ജാസിം അഹ്്മദ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്യും. മജ്മഅ് ജനറല്‍ സെക്രട്ടറി കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി സ്വാഗതം പറയും. മുഹമ്മദ് നവാസ് ബിന്‍ ജീലാനി സിംഗപ്പൂര്‍ മുഖ്യാതിഥിയാകും. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും.
സില്‍വര്‍ ജൂബിലിയുടെ ഉപഹാരമായി നിര്‍മിക്കുന്ന ജൂബിലി ടവറിന്റെ ശിലാസ്ഥാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ വൈകീട്ട് 4.30ന് നിര്‍വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഹെല്‍ത്ത് ആന്റ് സാനിറ്ററിയും, സ്‌ക്കോളര്‍ഷിപ്പ് വിതരണം ഹാജി ഖലീല്‍ റഹ്്മാനും നിര്‍വഹിക്കും. മജ്മഅ് വര്‍ക്കിംഗ് പ്രസിഡന്റ് വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍, അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ഹബീബ് കോയ തങ്ങള്‍ പ്രസംഗിക്കും.

 

---- facebook comment plugin here -----

Latest