Connect with us

Malappuram

വിദ്യാഭ്യാസ മുന്നേറ്റത്തിനായി 'വിജയഭേരി' പ്രൊജക്ട് ശില്‍പശാല

Published

|

Last Updated

മലപ്പുറം: ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര പുരോഗതി ലക്ഷ്യം വെച്ച്‌കൊണ്ടുള്ള പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് “വിജയഭേരി” പദ്ധതിയുടെ ഭാഗമായി ജില്ലാ തല ശില്‍പശാല സംഘടിപ്പിച്ചു.
ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് ഓരോ പ്രതിനിധികള്‍ ശില്‍പശാലിയില്‍ പങ്കെടുത്തു. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കെണ്ടത്തി മിനിമം ലവല്‍ ഓഫ് ലേണിംഗ് ഉറപ്പുവരുത്തുക.
മിടുക്കരായ കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പ്രത്യേക പരിശീലനം നല്‍കുക. കലാ, കായിക,പ്രവര്‍ത്തി പരിചയ, ശാസ്ത്രമേളകള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുക, ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങ സമ്പൂര്‍ണ്ണമാക്കുക. സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ സജ്ഞമാക്കുക, സ്‌കൂളുകളില്‍ പാരമ്പര്യതര ഉര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുക, മാലിന്യ സംസ്‌കരണ-മഴവെള്ള സംഭരണ സംവിധാനങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക മേഖലയില്‍ കുട്ടികളെ തല്‍പരരാക്കുന്ന പദ്ധതികളില്‍ തയ്യാറാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെയാണ് പ്രോജക്ടുകള്‍ തയ്യാറാക്കുന്നത്.
ജില്ലയിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക. എന്നതാണ് ഈ ശില്പശാല വഴി ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് വൈസ്: പി.കെ കുഞ്ഞുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ പി ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് മെംബര്‍ ഉമ്മര്‍ അറക്കല്‍, സലീംകുരുവമ്പലം, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ സി ഗോപി, ജില്ലാ പഞ്ചാത്ത് സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ്, ഡി ഇ ഒ സഫറുള്ള, എസ് എസ് എ പ്രോജക്ട് ഓഫീസര്‍ ഇബ്രാഹീം കുട്ടി, ഡയറ്റ് പ്രിന്‍: അബ്ദുര്‍റസാഖ്, വിജയ ഭേരി ജില്ലാ കോ-ഓഡിനേര്‍ ടി.സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ വിശകലനങ്ങള്‍ ശില്‍പശാലയില്‍ നടന്നു.

Latest