Connect with us

Malappuram

കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് പേര്‍പിടിയില്‍

Published

|

Last Updated

കൊണ്ടോട്ടി: കഞ്ചാവ് കടത്തുന്നതിനിടെ മൂന്നുപേര്‍ കൊണ്ടോട്ടി എക്‌സൈസിന്റെ പിടിയിലായി.
ഇവരില്‍ നിന്ന് ഒരു കിലോ 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പൂക്കോട്ടൂര്‍ മാനക്കോടന്‍ അബ്ദുല്‍ റശീദ് (38), ചേപ്പൂര്‍ സ്വദേശി അന്‍സാര്‍ (43), കൊണ്ടോട്ടി പറപ്പന്‍ വീട്ടില്‍ റിയാസ് ബാബു(28) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് ഓട്ടോറിക്ഷയില്‍ കടത്തുമ്പോഴാണ് മലപ്പുറം കാവുങ്ങലില്‍ വച്ച് അബ്ദുല്‍ റഷീദും അന്‍സാറും പിടിയിലായത്. ഇവരില്‍ നിന്ന് 1200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കില്‍ കൊണ്ടുപോകുമ്പോഴാണ് കൊണ്ടോട്ടി ടൗണില്‍ നിന്ന് 150 ഗ്രാം കഞ്ചാവുമായി റിയാസ് ബാബുവിനെ പിടികൂടുന്നത്. റിയാസ് ബാബുവിനെ മലപ്പുറം കോടതിയിലും അബ്ദുല്‍ റഷീദിനെയും അന്‍സാറിനെയും വടകര നാര്‍കോട്ടിക് സെല്‍കോടതിയിലും ഹാജരാക്കി. മലപ്പുറം റേഞ്ച് എക്‌സൈസ് വിഭാഗം കഴിഞ്ഞദിവസങ്ങളിലായി വ്യാപകറെയ്ഡാണ് നടത്തിയത്.
മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ മധുസൂദനന്‍, അബ്ദുല്‍നാസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, പ്രശാന്ത്, പ്രിയേഷ്, പ്രമോദ് ദാസ്, മധുസൂദനന്‍, രജീഷ്, ജയകൃഷ്ണന്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.