നിര്‍ധനര്‍ക്ക് ആശ്വാസവുമായി സന്നദ്ധസംഘം

Posted on: January 4, 2014 1:07 am | Last updated: January 4, 2014 at 1:07 am

കല്‍പറ്റ: ജില്ലയിലെ ദരിദ്രരുടെ കണ്ണീരൊപ്പാന്‍ കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ഇശല്‍ നില എന്ന പേരില്‍ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. നിര്‍ധരായ പെണ്‍കുട്ടികളുടെ വിവാഹ സഹായം, നിര്‍ധരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവക്കായാണ് ഇതിലൂടെ കിട്ടുന്ന തുക ചെലവഴിക്കുന്നത്. ചികിത്സാ രംഗത്ത് ചെലവ് വരുന്ന ഈ കാലഘട്ടത്തില്‍ കുറേയെറെ പേര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ സംഘടനക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. ആഘോഷ ദിനങ്ങളില്‍ നിത്യരോഗികളായി സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളായി കിടക്കുന്ന നിര്‍ധനര്‍ക്ക് ഉച്ച ഭക്ഷണം നല്‍കാനും ഈ തുക ഉപയോഗിക്കുന്നുണ്ട്. കല്‍പറ്റയില്‍ ഒരു സംഘം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തെ സംഗീത വിരുന്ന് ഈ മാസം 26ന് കല്‍പറ്റക്കടുത്ത അമ്പിലേരി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ഇശല്‍ അറേബ്യ ടീമാണ് സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്.. ആദ്യ ടിക്കറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നും ഫിലിംസ്റ്റാര്‍ അബൂസലീം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. അനുഎബ്രഹാം, ഫൈസല്‍ മുണ്ടോളി, റഫീഖ് തന്നാണി, സി മുസ്തഫ, പോക്കു എം, സുല്‍ഫിക്കര്‍, നജീബ് ആര്‍ പി, ഇഖ്ബാല്‍ സി, റിയാസ് വീരളി, ഹാഷിം ഒ കെ, ബഷീര്‍ കെ പി, ഷമീര്‍ കുരിക്കള്‍, ഇബ്‌റാഹീം, കുഞ്ഞമ്മദ് കട്ടയാട്, ആലി ഹാജി, കെ ടി മുഹമ്മദ്, സലീം വിവി, മുജീബ് വി പി എന്നിവര്‍ പ്രസംഗിച്ചു.