Connect with us

Ongoing News

ന്യൂനപക്ഷ സെമിനാര്‍ 31ന് തിരുവനന്തപുരത്ത്

Published

|

Last Updated

തിരുവനന്തപുരം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈമാസം 31ന് തിരുവനന്തപുരത്ത് മുസ്‌ലിം ന്യൂനപക്ഷ സെമിനാര്‍ സംഘടിപ്പിക്കും. ദേശീയ തലത്തില്‍ മുസ്‌ലിംങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, കാസിം ഇരിക്കൂര്‍ സംബന്ധിക്കും. സെമിനാര്‍ നടത്തിപ്പിനായി എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ വി എം കോയ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിപുലമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.

Latest