പുണ്യറബീഇന് മഅ്ദിന്‍ അക്കാദമിയുടെ പതിനഞ്ചിന കര്‍മപദ്ധതികള്‍

Posted on: January 4, 2014 12:38 am | Last updated: January 4, 2014 at 12:38 am

മലപ്പുറം : വിശുദ്ധ റബീഇനോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചിന കര്‍മപദ്ധതികള്‍ക്ക് തുടക്കമായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പതാക ഉയര്‍ത്തി. റബീഇന്റെ മുന്നൊരുക്കം, പ്രഭാത മൗലിദ്, ഇശ്‌ഖെ നൈറ്റ്, സൗഹൃദ സംഗമം, സേവന ദിനം, പ്രവാചക സന്ദേശ പ്രഭാഷണം, നബിദിന സന്ദേശ റാലി, അന്നദാനം, ലൈറ്റ് ഓഫ് മദീന, ബുര്‍ദ വാര്‍ഷികം, ഹയ്യുന്‍ ഫീ ഖുലൂബിനാ പ്രോഗ്രാം, സ്വലാത്ത് മജ്‌ലിസ്, വനിതാ പഠനവേദി, ക്വിസ് മത്സരം, കാരുണ്യ പ്രവര്‍ത്തങ്ങള്‍ എന്നിവ നടക്കും. ചടങ്ങില്‍ അബ്ദുല്‍ വാസിഅ് ബാഖവി പ്രാര്‍ത്ഥന നടത്തി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, ദുല്‍ഫുഖാറലി സഖാഫി, ശാക്കിര്‍ സഖാഫി കണ്ണൂര്‍, ശൗകത്തലി സഖാഫി മണ്ണാര്‍ക്കാട് എന്നിവര്‍ സംബന്ധിച്ചു.