ന്യൂനപക്ഷ സെമിനാര്‍ 31ന് തിരുവനന്തപുരത്ത്

Posted on: January 3, 2014 11:26 pm | Last updated: January 3, 2014 at 11:26 pm

തിരുവനന്തപുരം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈമാസം 31ന് തിരുവനന്തപുരത്ത് മുസ്‌ലിം ന്യൂനപക്ഷ സെമിനാര്‍ സംഘടിപ്പിക്കും.
ദേശീയ തലത്തില്‍ മുസ്‌ലിംങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, കാസിം ഇരിക്കൂര്‍ സംബന്ധിക്കും.
സെമിനാര്‍ നടത്തിപ്പിനായി എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ വി എം കോയ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിപുലമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. എ സൈഫുദീന്‍ ഹാജി ചെയര്‍മാനും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി. മറ്റ് ഭാരവാഹികള്‍: എ എ സലാം മുസ്‌ലിയാര്‍, പി കെ ഷാജഹാന്‍, മുഹമ്മദ് മുസ്‌ലിയാര്‍ അല്‍ബുര്‍ഖാന്‍ (വൈസ് ചെയര്‍.), മിഖ്ദാദ് ഹാജി, അബുല്‍ഹസന്‍ വഴിമുക്ക്, നജീബ് സഖാഫി, നിസാര്‍ വെള്ളൂര്‍കോണം (കണ്‍വീനര്‍മാര്‍), അബ്ദുല്‍ കരീം മാസ്റ്റര്‍ (ട്രഷ).
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യഅ്ഖൂബ് ഫൈസി വിഷയാവതരണം നടത്തി.