Connect with us

Gulf

ഹറം വികസനത്തിന് വഴിമാറുന്നത് 5800 കെട്ടിടങ്ങള്‍

Published

|

Last Updated

grand mosqueമക്ക: ഹറമിന്റെ വിപുലീകരണത്തിനായി 5800 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ സൗദി ഭരണകൂടം തീരുമാിച്ചു. 75 ബില്യന്‍ സൗദി റിയാല്‍ മൂല്യമുള്ള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുക. ഓരോ ഘട്ടത്തിലും 1150 കെട്ടിടങ്ങള്‍ പൊളിക്കും.

700 കെട്ടിട ഉടമകളെ നഷ്ടപരിഹാരം നല്‍കുന്നതിനായി കണ്ടെത്താനായിട്ടില്ലെന്ന് വടക്ക് ഭാഗത്തെ വിപുലീകരണത്തിനായുള്ള അണ്ടര്‍ സെക്രട്ടറി അബ്ബാസ് ഖത്തന്‍ പറഞ്ഞു. ഉടമസ്ഥാവകാശത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് 900 കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ആവശ്യമായ രേഖകളുമായി കെട്ടിട ഉടമകള്‍ എത്താത്ത പക്ഷം അത്തരം കെട്ടിടങ്ങള്‍ രാജ്യത്തിന്റെ സ്വത്തായി കണക്കാക്കും.

കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിനായി ഗവണ്‍മെന്റ് പ്രതിനിധികളും വിദഗ്ധരും ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് മൂല്യനിര്‍ണ്ണയ കമ്മിറ്റി രൂപീകരിച്ചതായും അബ്ബാസ് ഖത്തന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest