ദുബൈ മര്‍കസിന് ശൈഖ് മുഹമ്മദിന്റെ ആദരം

Posted on: January 3, 2014 7:44 pm | Last updated: January 3, 2014 at 7:44 pm

markaz copyദുബൈ: മികച്ച ഇസ്‌ലാമിക സേവന പ്രവര്‍ത്തനത്തിനുള്ള, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ അല്‍ റാശിദ് അല്‍ മക്തൂമിന്റെ ആദരം ദുബൈ മര്‍കസിന്. മത പ്രബോധന രംഗത്ത് വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനം മുന്‍ നിര്‍ത്തിയാണ് ആദരം. ഗവണ്‍മെന്റിന്റെ മതകാര്യ വകുപ്പിനു കീഴില്‍ നിരവധി പള്ളികളില്‍ നടന്നു വരുന്ന ക്ലാസുകള്‍, പ്രസംഗം, സെമിനാറുകള്‍, സേവന പ്രവര്‍ത്തനങ്ങള്‍, മദ്രസകള്‍ എന്നിവ അംഗീകാരത്തിനായി പരിഗണിച്ചു. പ്രശസ്തി പത്രവും 50,000 ദിര്‍ഹമും അടങ്ങുന്ന പുരസ്‌കാരം ഇസ്‌ലാമിക് അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറകടര്‍ ഡോ. ഹമദ് ബിന്‍ അശൈഖ് അഹ്മദ് ശൈബാനിയില്‍ നിന്നും മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ് ഏറ്റുവാങ്ങി.