ജസ്റ്റിസ് ഗാംഗുലി കൊല്‍ക്കത്ത ഗസ്റ്റ് അദ്ധ്യാപക പദവി രാജിവെച്ചു

Posted on: January 3, 2014 6:51 pm | Last updated: January 3, 2014 at 6:51 pm

ganguli supreme court judgeന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍ സുപ്രീംകോടതി ജഡ്ജി എ കെ ഗാംഗുലി കൊല്‍ക്കത്ത ലോ കോളജ് ഗസ്റ്റ് അദ്ധ്യാപക പദവി രാജിവച്ചു. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂഡീഷ്യല്‍ സയന്‍സിലെ പ്രത്യേക ക്ഷണിതാവെന്ന പദവിയാണ് രാജിവച്ചിരിക്കുന്നത്.

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ജസ്റ്റിസ് ഗാംഗുലിക്കെതിരായ നടപടിക്ക് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച്ച അംഗീകാരം നല്‍കിയിരുന്നു. നടപടിക്കുള്ള ശിപാര്‍ശ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിക്കയച്ചിട്ടുണ്ട്.

ജൂനിയര്‍ അഭിഭാഷകയുടെ ആരോപണത്തെത്തുടര്‍ന്ന് മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തില്‍ ജസ്റ്റിസ് ഗാംഗുലിയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായതായി കണ്ടെത്തിയിരുന്നു.