കിം ജോങ്ങ് ഉന്‍ അമ്മാവനെ വധിച്ചത് ജീവനോടെ വേട്ടപ്പട്ടികള്‍ക്ക് എറിഞ്ഞ് കൊടുത്ത്

Posted on: January 3, 2014 6:25 pm | Last updated: January 3, 2014 at 6:26 pm

north koreaപ്യോങയാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോന്‍ ഉന്‍ അമ്മാവനെ വധിച്ചത് ജീവനോടെ വേട്ടപ്പട്ടികള്‍ക്ക് എറിഞ്ഞ് കൊടുത്തെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്ത് വേട്ടപ്പട്ടികളുടെ ഗുഹയിലേക്ക് കിങ് ജോങ്ങിന്റെ അമ്മാവനായ ജാങ്ങ് സോങ്ങ് തേക്കിനെ നഗ്നനായി ഓടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കൂടാതെ ആറ് അനുയായികളേയും ഇത്തരത്തില്‍ വധിച്ചതായി ഹോംങ്കോംഗ് കേന്ദ്രമായ ഒരു ചൈനീസ് പ്ത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാഷ്ട്രീയത്തടവുകാരെ സാധാരണ വെടിവെച്ച് കൊല്ലുകയാണ് പതിവ്. എന്നാല്‍ ജാങ്ങ് സോങ്ങ് തേക്കിനെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലാന്‍ കിം ജോങ്ങ് ഉന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ നിഷേധികള്‍ക്കും വിമതര്‍ക്കും ഇതേ ഗതിയായിരിക്കുമെന്ന് ഉന്‍ വ്യക്തമാക്കി.

രാജ്യദ്രോഹം, വിശ്വാസവഞ്ചന, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ജാങ്ങ് സോങ്ങ് തേക്കിനെതിരെ ചുമത്തിയത്.

2011 ഡിസംബറില്‍ പിതാവിന്റെ മരണത്തിന് പിന്നാലെ അപ്രതീക്ഷിതമായി അധികാരത്തിലേറിയ കിം ജോങ് ഉന്നിന് ഭരണത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് ജാങ്ങ് സോങ്ങ് തേക്ക് ആയിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അകലുകയായിരുന്നു.