എല്‍ പി ജി: ശനിയാഴ്ച മുതല്‍ ആധാറില്ലാത്തവര്‍ക്കും സബ്‌സിഡി

Posted on: January 3, 2014 4:24 pm | Last updated: January 4, 2014 at 12:35 am

lpg cylindeകൊച്ചി: സംസ്ഥാനത്ത് ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്കും നാളെ മുതല്‍ പാചകവാതകത്തിന് സബ്‌സിഡി ലഭിക്കും. ആധാര്‍ ബന്ധിപ്പിക്കുന്നതിന് രണ്ട് മാസം കൂടി സാവകാശം നല്‍കിയുള്ള ഉത്തരവ് ഇന്നലെ രാത്രിയോടെ വിതരണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അതേസമയം മുന്‍ ഉത്തരവനുസരിച്ച് ഈ മാസം ഒന്ന് മുതല്‍ മൂന്ന് വരെ തീയതികളില്‍ സിലിണ്ടര്‍ എടുത്തവര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. നാളെ മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

നാളെ മുതല്‍ അടുത്ത മാസം 28 വരെയാണ് ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം സാവകാശം അനുവദിച്ചത്.