മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന് ദുരന്തമെന്ന് മന്‍മോഹന്‍സിംഗ്

Posted on: January 3, 2014 12:04 pm | Last updated: January 3, 2014 at 12:04 pm

manmohanന്യൂഡല്‍ഹി: നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് മന്‍മോഹന്‍സിംഗ്. മോഡി പ്രധാനമന്ത്രിയായി രാജ്യത്തിന്റെ അധികാരസ്ഥാനത്ത് വന്നാല്‍ അത് വന്‍ ദുരന്തമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതല്ല നല്ല നേതൃത്വമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.