യു ഡി എഫ് നേതൃയോഗം ഇന്ന്

Posted on: January 3, 2014 7:00 am | Last updated: January 3, 2014 at 10:32 pm

udfതിരുവനന്തപുരം: യു ഡി എഫ് നേതൃയോഗം ഇന്ന് ക്ലിഫ് ഹൗസില്‍ ചേരും. പൊതുതെരെഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും ഇന്നാരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വന്നതിനുശേഷം യു ഡി എഫിന്റെ ആദ്യനേതൃയോഗമാണ് ഇന്ന് നടക്കുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ സീറ്റുവിഭജനം സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടക്കാന്‍ സാധ്യതയില്ലെങ്കിലും ഇക്കാര്യം സീറ്റ് വിഭജനം കോണ്‍ഗ്രസിന് തലവേദനയാകും.