Connect with us

Ongoing News

ഡല്‍ഹിയില്‍ സ്പീക്കര്‍ സ്ഥാനവും എ എ പിക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: എ എ പി സ്ഥാനാര്‍ഥി എം എസ് ധീര്‍ ഡല്‍ഹി നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ 37 വോട്ടുകളാണ് ധീറിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ ബി ജെ പിയുടെ ജഗദീഷ് മുഖിക്ക് 32 വോട്ടുകള്‍ ലഭിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടന്നില്ല. സഭ വീണ്ടും തിങ്കളാഴ്ച ചേരുമ്പോള്‍ ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നേക്കും.